Wednesday, 1 January 2014

കെ.എസ്.ടി.എ ഹരിപ്പാട് സബ് ജില്ലാ കമ്മിറ്റി

കെ.എസ്.ടി.എ ഹരിപ്പാട് സബ് ജില്ലാ കമ്മിറ്റി 2014 ജനുവരി 3 ന് വൈകിട്ട് 4.30 ന് ഹരിപ്പാട് സബ് ജില്ലാ കമ്മിറ്റി ആഫീസില്‍. എല്ലാ സബ് ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കണം .

Tuesday, 24 December 2013

സ്കൂള്‍ ഭൂമി വിട്ടുകൊടുപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കെഎസ്ടിഎ

ഹരിപ്പാട്: കാര്‍ത്തികപ്പള്ളി ഗവ. യുപി സ്കൂളിന്റെ സ്ഥലം ഐഎച്ച്ആര്‍ഡി കോളേജിനു വേണ്ടി ഭരണസ്വാധീനം ഉപയോഗിച്ച് ബലമായി വിട്ടുകൊടുപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്‍വാങ്ങണമെന്ന് കെഎസ്ടിഎ ഹരിപ്പാട് ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ട് നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കാര്‍ത്തികപ്പള്ളി ഗവ. യുപി സ്കൂളിനെ സ്വകാര്യ സ്കൂളുകളുടെ താല്‍പ്പര്യത്തിനായി വര്‍ഷങ്ങളായി അധികൃതര്‍ അവഗണിക്കുകയായിരുന്നു. സ്വാഭാവിക മരണത്തിലേക്ക് നീങ്ങിയ സ്കൂളിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്കൂളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുകയും സബ്ജില്ലയില്‍ ഏറ്റവുമധികം കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ യുപി സ്കൂളായി മാറുകയും ചെയ്തു. ഇപ്പോള്‍ 285 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് കാര്‍ത്തികപ്പള്ളിയില്‍ ഐഎച്ച്ആര്‍ഡി കോളജ് ആരംഭിച്ചപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതുവരെ വ്യവസ്ഥകള്‍ക്ക് വിധേമായി സ്കൂളിന്റെ കെട്ടിടങ്ങള്‍ താല്‍ക്കാലികമായി ഉപയോഗിക്കാന്‍ അനുമതി നേടിയ കോളേജ് അധികൃതര്‍ സ്കൂളിന്റെ കെട്ടിടങ്ങള്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ സ്കൂളിന്റെ സ്ഥലം ഉള്‍പ്പെടെ കൈവശപ്പെടുത്താന്‍നടത്തുന്ന ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കാര്‍ത്തികപ്പള്ളി യുപി സ്കൂളിനെ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ അടിയന്തരമായി പിന്മാറണം.

Monday, 23 December 2013

ഹരിപ്പാട്ട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ ശാസ്ത്രസാങ്കേതികമ്യൂസിയം - കെ.എസ്.ടി.എ സ്വാഗതം ചെയ്യുന്നു

ഹരിപ്പാട് - ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍  രാജ്യാന്തര നിലവാരത്തിലുള്ള ശാസ്ത്ര  സാങ്കേതിക മ്യൂസിയം  സ്ഥാപിക്കുമെന്നുള്ള കേരള സ്റ്റേറ്റ് ശാസ്ത്ര സാങ്കേതിക പരിസ്ഥിത കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജശേഖരന്‍ പിള്ളയുടെ  പ്രഖ്യാപനം  ഹരിപ്പാട് സബ് ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ശാസ്ത്രബോധത്തെ ഉയര്‍ത്താന്‍ സഹായകരമാകുമെന്ന് കെ.എസ്.ടിഎ പ്രസ്താവിച്ചു.സ്കൂളിന്റെ അനുമതി  ആവശ്യമുള്ളതിനാല്‍ വളരെ വേഗം അത് ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങള്‍ സ്കൂള്‍ അധികൃതര്‍  ഉടന്‍ ചെയ്യുണം.  ശാസ്ത്ര  സാങ്കേതിക മ്യൂസിയം സ്ഥാപിക്കുന്നത് ശാസ്ത്രവിദ്യാഭ്യാസ രംഗത്തിന്  മുതല്‍ക്കൂട്ടാകുമെന്ന് കെ.എസ്.ടി.എ കുരുതുന്നു.  കേരള സ്റ്റേറ്റ് ശാസ്ത്ര സാങ്കേതിക പരിസ്ഥിത കൗണ്‍സില്‍ തീരുമാനത്തെ ഞങ്ങള്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.

സ്കൂള്‍ ഭൂമി കൈയ്യേറാനുള്ള നീക്കം-കെ.എസ്.ടിഎ പ്രക്ഷോഭത്തിലേക്ക്

ഹരിപ്പാട് സബ്ജില്ലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരുന്ന കാര്‍ത്തികപ്പള്ളി   ഗവ.യു.പി സ്കൂളിന്റെ സ്ഥലം ഐ.എച്ച്.ആര്‍.‍ഡി കോളേജിനു വേണ്ടി വിട്ടുകൊടുക്കുന്നതില്‍ കെ.എസ്.ടിഎ  ഹരിപ്പാട് സബ്ജില്ലാകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
       ഒരു വര്‍ഷത്തിനുള്ളില്‍ മാറാമെന്ന എസ്.എസിയുമായുളള വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ഈ നീക്കം. ഇതിനെതിരെ ഉയര്‍ന്നു വന്നിട്ടുളള ജനകീയ പ്രതിഷേധത്തില്‍ കെ.എസ്.ടിഎ പങ്കാളിയായി പ്രതിഷേധം ശക്തിപ്പെടുത്താനും തീരുമാനിച്ചു.ഇതിന്റെ ഭാഗമായി കുട്ടികളുടേയും രക്ഷിതാക്കളുടേയും പൊതുജനങ്ങളുടേയും ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രിക്കും വിദ്യാഭ്യസമന്ത്രിക്കും നല്‍കും